കെ സുരേന്ദ്രന്റെ മകളെ  അധിക്ഷേപിച്ച  സംഭവത്തില്‍ പോലീസ് കേസെടുത്തു

കോഴിക്കോട്- ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.  ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് മേപ്പയ്യൂര്‍ പോലീസ് ആണ് കേസെടുത്തത്. പ്രവാസി മലയാളിയായ അജിനാസ് എന്നയാളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപ കമന്റ് വന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അജിനാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇത് കള്ളപ്പേരാണെന്നും ഖത്തറിലെ മറ്റൊരാളാണ് കംപ്യൂട്ടര്‍ ഉടമയെന്നും റിപ്പോര്‍ട്ടുണ്ട്. എന്റെ മകള്‍ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെയാണ് ദേശീയ ബാലികാദിനത്തില്‍ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍  പങ്കുവച്ച്. ഇതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്.

Latest News