മോഹന്‍ലാലിന്റെ ആറാട്ട് ചിത്രീകരണം  റെയില്‍വേയ്ക്ക് നേട്ടമായി 

പാലക്കാട്-  മോഹന്‍ലാല്‍ നായകനായ ആറാട്ട്  സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാടും ഹൈദരാബാദുമാണ്. നിലവില്‍ പാലക്കാടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ഷൂട്ടിംഗ്. ഇവിടെ സിനിമ ഷൂട്ട് ചെയ്യാന്‍ വേണ്ടി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി നല്‍കിയത്  23.46 ലക്ഷം രൂപയാണ്.  കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് റെയില്‍വേ സ്‌റ്റേഷനുകള്‍  സിനിമാ ചിത്രീകരണത്തിനായി വാടകയ്ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്. സിനിമയ്ക്കായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവശ്യപ്പെട്ടത് ആറ് കോച്ചുകളാണ്. ഒരു എസി ടൂ ടയര്‍, ഒരു സ്ലീപ്പര്‍ ക്ലാസ്, ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍, ഒരു പാഴ്‌സല്‍ വാന്‍ എന്നിവ ഉള്‍പ്പെടെയാണിത്.
വാടക കൂടാതെ റെയില്‍വേയുടെ മാനദണ്ഡപ്രകാരം 15 റെയില്‍വേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇന്‍ഷുറന്‍സ് പ്രീമിയവും നിര്‍മാണ കമ്പനി അടയ്ക്കണം. സേലം സ്‌റ്റേഷന്‍  എന്ന ബോര്‍ഡ് വച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ഓഗസ്റ്റ് 12ന് ചിത്രം തീയേറ്ററിലെത്തും.  

Latest News