Sorry, you need to enable JavaScript to visit this website.

കല്ലമ്പലത്ത് മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം- കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്.

വീടിനടുത്തുള്ള കോഴി ഫാമില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടാഴ്ച മുമ്പാണ് മരുമകള്‍ ആതിരയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ ആതിരയുടെ ബന്ധുക്കള്‍ ഭര്‍തൃമാതാവ് ശ്യാമളക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പോലീസിനു നല്‍കിയ മൊഴി. കുളിമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

 

 

Latest News