കുവൈത്തില്‍ രണ്ടുമാസം നീളുന്ന ദേശീയദിനാഘോഷം

കുവൈത്ത് സിറ്റി-  ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി ആദ്യം തുടക്കമാകും. ഫെബ്രുവരി 5ന് രാജ്യം 60 ാമത് ദേശീയദിനവും 26ന് 30 ാമത് വിമോചനദിനവും ആഘോഷിക്കുകയാണ്. ലോകമാകെ സമാധാനം എന്നതാണ് ഇത്തവണ ആഘോഷത്തിന്റെ മുദ്രാവാക്യം.
ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോടെയാകും ഇത്തവണ ആഘോഷങ്ങളെന്ന് ആഘോഷസമിതി ചെയര്‍മാന്‍ വാര്‍ത്താവിതരണമന്ത്രി അബ്ദുറഹ്മാന്‍ അല്‍ മുതൈരി അറിയിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവര്‍ സ്ഥാനമേറ്റതിന് ശേഷം ആദ്യത്തെ ദേശീയ ആഘോഷങ്ങളാണ് ഇത്തവണത്തേത്.
ആഘോഷപരിപാടികള്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി പതാകദിനം അടുത്താഴ്ച ആചരിക്കും. സൈനികാഭ്യാസവും സംഘടിപ്പിക്കും.

 

Latest News