കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ടുമായി ദുബായ് റെസ്‌റ്റോറന്റുകള്‍

ദുബായ്- കൊറോണ വൈറസിനെതിരെ കുത്തിവെപ്പ് നടത്തിയവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കി ദുബായിലെ റെസ്റ്റോറന്റുകള്‍.
ഒരു കോടി വരുന്ന ജനസംഖ്യയില്‍ 25 ലക്ഷം പേര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നടത്തി. ഇസ്രായിലിനു ശേഷം ലോകത്ത് രണ്ടാം സ്ഥാനത്താണ് യു.എ.ഇ.
ഗേറ്റ്‌സ് ഹോസ്പിറ്റാലിറ്റി നടത്തുന്ന മൂന്ന് റെസ്റ്റോറന്റുകളിലാണ് പത്ത് ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നത്. കുത്തിവെപ്പ് നടത്തിയതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.

 

Latest News