പഴയ 100 രൂപ നോട്ടും പിന്‍വലിക്കുമോ? റിസര്‍വ് ബാങ്കിന്റെ മറുപടി ഇങ്ങനെ

ന്യൂദല്‍ഹി- ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പഴയ 100 രൂപാ നോട്ടുകള്‍ അസാധുവാകുമെന്ന റിപോര്‍ട്ടുകള്‍ ഈയിടെ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഇത്തരം മാധ്യമ റിപോര്‍ട്ടുകളെ റിസര്‍വ് ബാങ്ക് തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണിപ്പോള്‍. 100, 10, 5 രൂപകളുടെ പഴ നോട്ടുകള്‍ വൈകാതെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. 

2021 മാര്‍ച്ച് മുതല്‍ 100, 10, 5 രൂപാ നോട്ടുകള്‍ സ്വീകരിക്കില്ലെന്നായിരുന്നു ചില വാര്‍ത്തകള്‍. 2016ല്‍ 100, 500 രൂപാ നോട്ടകള്‍ പിന്‍വലിച്ചതു പോലെ ഇവയും പിന്‍വലിക്കുമെന്നാണ് പ്രചരിച്ചത്. ഈ പ്രചരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയതോടെ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

Latest News