ഒരു മാസം മുമ്പ് സൗദിയില്‍ കുത്തേറ്റ് മരിച്ച മലപ്പുറം സ്വദേശിയുടെ ഖബറടക്കം ഇന്ന്

ജിസാന്‍- കഴിഞ്ഞ മാസം  അബൂ ആരീഷിലെ മിനി സൂപ്പർ മാർക്കറ്റിനകത്ത് കുത്തേറ്റ് മരിച്ച മലപ്പുറം മേൽമുറി ആലത്തൂർ പടിയിലെ പുള്ളിയിൽ മുഹമ്മദ് അലി എന്ന ബാപ്പുട്ടി ( 52 )യുടെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിക്ക് ഖബറടക്കും.

ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം  അബൂ ആരീഷ് ജവാൽ സൂഖ്ന് അടുത്തുള്ള അബ്ദുല്ല ഹാശിർ മഖ്ബറയിൽ നാല് മണിയോടെ മറവ് ചെയ്യുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റുമായ ഹാരിസ് കല്ലായി അറിയിച്ചു.

സൗദിയിലെ ജിസാനില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍
 

Latest News