സൗദിയിലെ ജിസാനില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍

ജിസാന്‍- ജിസാനിലെ അബൂ അരീഷില്‍ മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ (52) ആണ് മരിച്ചത്. അമല്‍ പെട്രോള്‍ പമ്പിന ടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ   ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ ദാരുണ സംഭവം.

മോഷ്ടാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് കരുതുന്നു. കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. പോലീസ് പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിക്കുന്നുണ്ട്.
മൃതദേഹം അബൂ അരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

Latest News