കെ.കെ ശൈലജ ടീച്ചര്‍ എന്റെ റോള്‍ മോഡല്‍- മഞ്ജു വാര്യര്‍ 

തൃശൂര്‍- കെ.കെ ശൈലജ ടീച്ചര്‍ ജീവിതത്തില്‍ തന്റെ റോള്‍മോഡല്‍ ആണെന്നും ടീച്ചര്‍ക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്നും നടി മഞ്ജു വാര്യര്‍. മനോരമ ന്യൂസിന്റെ ന്യൂസ് മെയ്ക്കര്‍ പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളെ എങ്ങിനെ കാണുന്ന എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞത്.
ശൈലജ ടീച്ചറെ വിളിച്ച് ആരോഗ്യത്തെ കുറിച്ചെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് എന്നെ ഉപദേശിക്കാറുണ്ട്- മഞ്ജു പറഞ്ഞു.ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News