Sorry, you need to enable JavaScript to visit this website.

അന്വേഷിച്ചാലല്ലേ സത്യം കണ്ടെത്താനാകൂ, ലൈഫ് മിഷൻ കേസിൽ സുപ്രീം കോടതി

ന്യൂദൽഹി- വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി സി.ബി.ഐ അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നൽകാൻ കോടതി എതിർകക്ഷികൾക്ക് സമയം അനുവദിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. വി വിശ്വനാഥ് വാദിച്ചു. പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ല. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
സർക്കാർ പരിപാടി ആയതിനാലല്ലേ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് വാദത്തിനിടയിൽ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആരാഞ്ഞു. നിലവിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളു? അന്വേഷണം പൂർത്തിയായാൽ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അശോക് ഭൂഷൺ ആരാഞ്ഞു.
 

Latest News