Sorry, you need to enable JavaScript to visit this website.

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കാഠ്മണ്ഡു- രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഒലിയുടെ തീരുമാനത്തെ തുടര്‍ന്നാണ് നേപ്പാളിലെ രാഷ്ട്രീയം കലങ്ങിയത്. പ്രധാനമന്ത്രി ഒലിക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഇനിയുണ്ടാവില്ലെന്ന് എന്‍.സി.പി വിമത വിഭാഗം വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയാണ് ഒലിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. മുന്‍പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലും മധാവ് കുമാറും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ വിമത വിഭാഗം നേരത്തെ ഒലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിന് ഒലി മറുപടി നല്‍കിയില്ല. ഏറെ നാള്‍ കാത്തിരുന്നെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒലിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.
 

Latest News