Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

അബുദാബി- കോവിഡ് വാക്‌സിന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ 14 ദിവസം ഇടവിട്ട് സ്വന്തം ചെലവില്‍ പി.സി.ആര്‍ ടെസ്റ്റ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതേസമയം ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവരുടെ പി.സി.ആര്‍ ടെസ്റ്റിനുള്ള തുക മന്ത്രാലയം വഹിക്കും.

നേരത്തേ അധ്യാപകര്‍ക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പി.സി.ആര്‍ ടെസ്റ്റിനു മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. 4-12 വരെയുള്ള സ്‌കൂളില്‍ നേരിട്ട് പഠിക്കാന്‍ എത്തുന്നവര്‍ക്ക് ഉമിനീര്‍ പരിശോധനയും സര്‍ക്കാര്‍ ചെലവിലാണ് നടത്തിവരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ആഴ്ചയില്‍ ഒരിക്കലും ഷോപ്പിംഗ് മാള്‍, റസ്റ്റോറന്റ്, കോഫി ഷോപ്പ് തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടാഴ്ചയില്‍ ഒരിക്കലും കോവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന് ഫെഡറല്‍ അതോറിറ്റി പോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചിരുന്നു. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാരുകളും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോവിഡ് മാനദണ്ഡം പാലിക്കാത്തവരുടെ ശമ്പളം കുറ്ക്കാനും പദ്ധതിയുണ്ട്.

 

Latest News