60 കഴിഞ്ഞ വിദേശികളെ പുറത്താക്കാന്‍ സൗദിയില്‍ കാമ്പയിന്‍

റിയാദ് - വിദേശികളുടെ വിരമിക്കല്‍ പ്രായം നിശ്ചയിക്കാന്‍ സൗദിയില്‍ സമൂഹ മാധ്യമങ്ങളില്‍ കാമ്പയിന്‍. അറുപതു വയസ് പിന്നിട്ട 3,30,000 വിദേശ തൊഴിലാളികള്‍ സൗദിയിലുള്ളതായാണ് ഔദ്യോഗിക കണക്ക്. 60 വയസ് പിന്നിട്ട വിദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥ നടപ്പാക്കണമെന്ന് സൗദി പൗരന്മാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിന് റിട്ടയര്‍മെന്റ് പ്രായം നിര്‍ണയിക്കണം. ഇത് അറുപതു വയസില്‍ കൂടാന്‍ പാടില്ല.
വിദേശ തൊഴിലാളികളെ ആറു വര്‍ഷം മാത്രമേ തങ്ങാന്‍ അനുവദിക്കാവൂ എന്നാണ് മറ്റൊരു ആവശ്യം. ഇഖാമ കാലാവധി ആറു വര്‍ഷമായി നിജപ്പെടുത്തുന്നതിന് മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി സൗദി അറേബ്യ ധാരണയിലെത്തണം. ഇതുപ്രകാരം ആറു വര്‍ഷത്തിനു ശേഷം വിദേശികളുടെ ഇഖാമ പുതുക്കി നല്‍കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.


സൗദിയില്‍ പരക്കെ റെയ്ഡ്; ആദ്യദിവസം പിടിയിലായത് 7547 വിദേശികള്‍

Latest News