Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിംബാബ്‌വെയിൽ അനിശ്ചിതത്വം; മുഗാബെ ഒഴിയുമെന്ന് സൂചന

ഹരാരെ- പട്ടാളം അധികാരം പിടിച്ച സിംബാബ്‌വെയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതമായി തുടരവേ, വീട്ടുതടങ്കലിലുള്ള പ്രസിഡന്റ് റോബർട്ട് മുഗാബെയുമായി ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം ചർച്ച നടത്തി. ദശാബ്ദങ്ങൾ നീണ്ട മുഗാബെയുടെ ഭരണം അവസാനിപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ചകളെന്നാണ് സൂചന. സൈനിക നേതാക്കളുമായും കത്തോലിക്ക സഭ വക്താക്കളുമായും ഇവർ ചർച്ച നടത്തിയതായാണ് വിവരം. 
1980 മുൽ സിംബാബ്‌വെ ഭരിക്കുന്ന 93 കാരനായ മുഗാബെ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് മോർഗൻടാൻഗിരായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകളിലൂടെ എല്ലാവർക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാർ, രാജ്യത്തെ മാറ്റങ്ങൾക്ക് നേതൃത്വം നൽകണം. അത്തരമൊരു ഭരണകൂടത്തിന്റെ കീഴിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം കടന്നുപോകുന്ന ഈ പരിവർത്തന ദശയിൽ ആഫ്രിക്കൻ യൂനിയനും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും ക്രിയാത്മകമായി സഹകരിക്കണമെന്നും മോർഗൻ ആവശ്യപ്പെട്ടു. ഇത്തരമൊരു പരിവർത്തന സർക്കാരിനെ നയിക്കാൻ ഇതുവരെ തന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ആരെങ്കിലും സമീപിച്ചാൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ സ്ഥാനചലനം ഉറപ്പുവരുത്തുന്ന രീതിയിൽ ചർച്ചകൾ പുരോഗമിച്ചിട്ടുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കി. ഇക്കാര്യത്തിൽ കത്തോലിക്ക സഭയുടെ അഭിപ്രായം നിർണായകമാണ്. സൈന്യവുമായും മുഗാബെയുമായും അവർ ചര്ഡച്ച നടത്തിയിട്ടുണ്ട്. മുഗാബെയുടെ രാജി ഏതാനും മണിക്കൂറുകളുടെയോ അല്ലെങ്കിൽ ദിവസങ്ങളുടേയോ മാത്രം പ്രശ്‌നമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുഗാബെക്ക് മാന്യമായ വിട നൽകാനാണ് സൈന്യം ആഗ്രഹിക്കുന്നത്. 
സിംബാബ്‌വെയുടെ കാര്യത്തിൽ എന്തെങ്കിലും കടുത്ത തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രീയ സ്ഥിതി ഏതാനും ദിവസങ്ങൾക്കകം വ്യക്തമാകുമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. സിംബാബ്‌വെയുടെ കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ താൻ തയാറല്ലെന്ന് സുമ പാർലമെന്റിൽ പറഞ്ഞു. 
മുഗാബെയുടെ വാഹനവ്യൂഹം ഇന്നലെ തലസ്ഥാനമായ ഹരാരെയിൽകൂടി നീങ്ങുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനവ്യൂഹത്തിന് അകമ്പടിയായി ഹെലികോപ്റ്ററുമുണ്ടായിരുന്നു. എന്നാൽ വാഹനങ്ങൾ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. 
 

Latest News