Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദീപികയുടെ മൂക്ക് ചെത്തുമെന്ന്  രജപുത്ര സംഘടന

  • പത്മാവതി വിവാദം തുടരുന്നു

ജയ്പൂർ- രജപുത്ര രാജ്ഞി റാണി പത്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പത്മാവതിക്കെതിരായ ഭീഷണികൾ അവസാനിക്കുന്നില്ല. പത്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്നാണു രാജസ്ഥാനിൽനിന്നുള്ള സംഘടനയായ കർണി സേനയുടെ ഭീഷണി. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരെ രജപുത്രർ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികക്കും അനുഭവിക്കേണ്ടിവരിക. ഞങ്ങളുടെ പിതാമഹൻമാർ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും വീഡിയോയിൽ പറയുന്നു.
ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു സെൻസർ ബോർഡിനു രക്തം കൊണ്ട് ഒപ്പിട്ടു കത്തയക്കുമെന്ന് ഒരു സംഘമാളുകൾ ഭീഷണിയുയർത്തിയിരുന്നു. വെള്ളിയാഴ്ചക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 14–ാം നൂറ്റാണ്ടിൽ റാണി പത്മാവതി താമസിച്ചിരുന്ന ചരിത്രപരമായ ചിറ്റോർഗഡ് കോട്ടയിലേക്കു വിനോദസഞ്ചാരികളെ കടത്തിവിടാൻ അനുവദിക്കില്ലെന്നും കർണി സേനയുടെ ഭീഷണിയുണ്ട്. ഈയാഴ്ച ആദ്യം രാജസ്ഥാനിലെ കോട്ടയിൽ കർണി സേനയുടെ അംഗങ്ങൾ സിനിമയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്ററിന്റെ ടിക്കറ്റ് വിൻഡോയും സമീപത്തെ കടകളും അടിച്ചുതകർത്തിരുന്നു.
പ്രതിഷേധക്കാരെ ശക്തമായി നേരിടാൻ രാജസ്ഥാൻ സർക്കാർ ബുദ്ധിമുട്ടുമ്പോൾ ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു. സിനിമക്കെതിരായ ആരോപണങ്ങളെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി തള്ളി.

Latest News