Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍നിന്ന് വയനാട്ടിലെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കല്‍പറ്റ-വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി കല്ലറ പുരയില്‍ ഷഹാനയാണ്(26)മരിച്ചത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റ്ിനു പുറത്തു വിശ്രമിക്കുന്നതിനിടെ രാത്രി ഏഴേമുക്കാലോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവര്‍ ഒച്ചയിട്ടു ആനയെ അകറ്റി ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ  സ്വകാര്യ മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ വനപാലകര്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സഞ്ചാരികളെ രാത്രിതന്നെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മേപ്പാടിയില്‍നിന്നു ഏകദേശം ഏഴു കിലോമീറ്റര്‍ അകലെയാണ് എളമ്പിലേരി.

 

Latest News