വളപട്ടണം- മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു.
പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ 27കാരിയുടെ പരാതിയില്‍ ഇരിണാവ് മടക്കരയിലെ അവറാന് ജസീലി (27) നെ തിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ നിരന്തരം വിളിച്ച് വശീകരിക്കുകയും കഴിഞ്ഞ നവംബറില്‍ യുവതിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി മൊബൈല്‍ ഫോണില്‍ നഗ്നചിത്രം പകര്‍ത്തുകയും ഇത് വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളിലായി രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് പല തവണ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
പ്രതി ഒളിവില്‍ പോയിരിക്കയാണെന്ന് പോലീസ് പറഞ്ഞു.






