വടകര- ചോമ്പാല എസ്.ഐ പി.വി പ്രശോഭിനെ സ്ഥലം മാറ്റി. ഇടതുമുന്നണി പ്രവർത്തകരെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് പ്രശോഭിനെ നേരത്തെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. പ്രശോഭിനെ പെരുവണ്ണാമുഴ പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. സി.പി.എം നേതാവ് ഇ.എം ദയാനന്ദനാണ് നേരത്തെ കൊലവിളി പ്രസംഗം നടത്തിയത്. വടകര റൂറല്‍ എസ്.പിയാണ് സ്ഥലം മാറ്റിയത്.






