യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മർദ്ദനം, മധ്യവയസ്‌കൻ മരിച്ചു

കാസർക്കോട്- സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. കാസർക്കോട് ചെമ്മനാട് സ്വദേശി റഫീഖ്(49) ആണ് മരിച്ചത്. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് യുവതി ഇയാളെ മർദ്ദിച്ചിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർമാരും മർദ്ദിക്കാൻ തുടങ്ങി. ഇതിനിടെയാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ എത്തിയതായിരുന്നു യുവതി.
 

Latest News