ഗോവ ചലച്ചിത്ര മേള: ജൂറി അംഗം അപൂര്‍വ അസ്രാനി രാജിവെച്ചു

അപൂര്‍വ അസ്രാനി

ന്യൂദല്‍ഹി- പൂനെയില്‍ നടക്കാനിരിക്കന്ന രാജ്യാന്തര  ഫിലിം ഫെസ്റ്റിവലില്‍നിന്ന്  (ഐ.എഫ്.എഫ്.ഐ) ജൂറിയുടെ അറിവില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വെച്ചതിന് പിന്നാലെ ജൂറി അംഗം അപൂര്‍വ അസ്രാനിയും പിന്മാറി.
ഹന്‍സലി മേത്ത സംവിധാനം ചെയ്ത അലിഗഡ്, സിമ്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് അസ്രാനിയാണ്.
സെക്‌സി ദുര്‍ഗ, ന്യൂഡ് എന്നിവ പിന്‍വലിച്ച നടപടിയാണ് ഗോവ മേളയെ വിവാദത്തിലാക്കിയത്. ഇവരണ്ടും മികച്ച ചിത്രങ്ങളാണെന്നും സമകാലീന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നതെന്നും അസ്രാനി നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മലയാളിയായ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ, രവി ജാദവിന്റെ  മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രായം പിന്‍വലിച്ചത്.

http://malayalamnewsdaily.com/sites/default/files/filefield_paths/sdurga_still.jpg

എസ് ദുര്‍ഗയില്‍നിന്ന്

നവംബര്‍ 20 മുതല്‍ 28വരെ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനിരുന്നത്. സെക്‌സി ദുര്‍ഗ എന്ന പേരു തടസ്സമാകാതിരിക്കാനാണ് എസ് ദുര്‍ഗ എന്നാക്കിയിരുന്നത്. ചിത്രം പിന്‍വലിച്ചതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

 

Latest News