Sorry, you need to enable JavaScript to visit this website.

കോവിഡ് ടെസ്റ്റില്‍ സംശയം: യു.എ.ഇ വിമാനങ്ങള്‍ തടഞ്ഞ് ഡെന്‍മാര്‍ക്ക്

ദുബായ്- ദുബായില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ലഭിക്കുന്ന കൊറോണ വൈറസ് പരിശോധനകള്‍ വിശ്വസനീയമല്ലെന്ന് സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് യുനൈറ്റഡ് അറബ് എമിറേറ്റില്‍നിന്നുള്ള എല്ലാ വിമാനങ്ങളും അഞ്ച് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡെന്‍മാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
യു.എ.ഇയുടെ കൊറോണ വൈറസ് വിരുദ്ധ പോരാട്ടത്തിന്റേയും സമ്പദ്‌രംഗം വീണ്ടും തുറന്നതിന്റേയും അടിസ്ഥാനം വ്യാപകമായ കൊറോണ പരിശോധനകളായിരുന്നതിനാല്‍ ഡെന്‍മാര്‍ക്ക് നീക്കം രാജ്യത്തിന് വെല്ലുവിളിയാണ്.
ഇക്കാര്യം സമഗ്രമായി അന്വേഷിക്കാന്‍ അനുവദിക്കാനും പരിശോധന ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചതായി ഡാനിഷ് ഗതാഗത മന്ത്രി ബെന്നി ഏംഗല്‍ബ്രെച്റ്റ് പറഞ്ഞു. 'ഞങ്ങള്‍ക്ക് അത്തരമൊരു സംശയം അവഗണിക്കാനാവില്ല,” എംഗല്‍ബ്രെച്റ്റ് പറഞ്ഞു. നിരോധം വ്യാഴാഴ്ച രാത്രി പ്രാബല്യത്തില്‍ വന്നു.
ദുബായ് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ എങ്ങനെയാണ് പരിശോധനകള്‍ നടത്തുന്നത് എന്നതിനെക്കുറിച്ച് ഡാനിഷ് അധികൃതര്‍ “ഗൗരവമേറിയതും ഗുരുതരവുമായ ഒരു അന്വേഷണം നടത്തി വിശ്വസനീയത ഉറപ്പു വരുത്താനാണ് നീക്കം.

 

Latest News