ഇരുട്ടില്‍ മുങ്ങി ഇറാന്‍, ബിറ്റ്‌കോയിനെ പഴിചാരി സര്‍ക്കാര്‍

തെഹ്‌റാന്‍, ഇറാന്‍-  ഇറാന്‍ തലസ്ഥാനവും പ്രധാന നഗരങ്ങളും വൈദ്യുതിക്ഷാമത്താല്‍ ഇരുട്ടില്‍ മുങ്ങി. ട്രാഫിക് ലൈറ്റുകള്‍ അണഞ്ഞു. ഓഫീസുകള്‍ ഇരുട്ടിലായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. വിഷമയമായ പുകമഞ്ഞിന്റെ പുതപ്പിനടിയിലാണ് ടെഹ്‌റാന്റെ ആകാശം. കൊറോണ മഹാമാരിയും മറ്റ് പ്രതിസന്ധികളും നേരിടുന്ന സാഹചര്യത്തില്‍, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ വ്യാപിക്കുകയാണ്. നിരന്തര വൈദ്യുതി മുടക്കത്തില്‍ പൊറുതി മുട്ടിയ സര്‍ക്കാര്‍ കാരണം കണ്ടുപിടിച്ചു: ബിറ്റ്‌കോയിന്‍.
നാട്ടുകാരില്‍ നിരാശ വ്യാപിച്ചതോടെ, ബിറ്റ്‌കോയിന്‍ പ്രോസസ്സിംഗ് സെന്ററുകളില്‍ സര്‍ക്കാര്‍ വ്യാപകമായ ആക്രമണം ആരംഭിച്ചു. അവരുടെ പ്രത്യേക കംപ്യൂട്ടറുകളെ ശക്തിപ്പെടുത്തുന്നതിനും അവ തണുപ്പിക്കുന്നതിനും ധാരാളം വൈദ്യുതി ആവശ്യമാണ.്  ഇറാന്റെ പവര്‍ ഗ്രിഡിന് ഇത് അമിത ഭാരം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
രാജ്യത്തൊട്ടാകെയുള്ള 1,600 ബിറ്റ്‌കോയിന്‍ കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. ഇതില്‍ മിക്കതും പ്രവര്‍ത്തിക്കാന്‍ നിയമപരമായി അധികാരമുള്ളവയാണ്്. സര്‍ക്കാര്‍ നടപടി ക്രിപ്‌റ്റോ വ്യവസായത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.  കൂടാതെ ബിറ്റ്‌കോയിന്‍ രാജ്യത്തിന്റെ ആഴത്തില്‍ വേരൂന്നിയ പ്രശ്‌നങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ബലിയാടായി മാറിയെന്ന സംശയവും പ്രബലമായിരിക്കുകയാണ്.

 

Latest News