ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ സൈനികാഭ്യാസം

മസ്‌കത്ത്- ഒമാന്‍ ഉള്‍ക്കടലിന്റെ തീരത്ത് ഇറാന്‍ സൈനികാഭ്യാസം ആരംഭിച്ചതായി ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തു. ആണവ പദ്ധതിയെച്ചൊല്ലി വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലും തെഹ്‌റാനെതിരായ വാഷിംഗ്ടണിന്റെ സമ്മര്‍ദ്ദ പ്രചാരണത്തിനിടയിലുമാണ് ഇറാന്റെ നടപടി.
യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, സൈനിക ഗതാഗത വിമാനങ്ങള്‍ എന്നിവക്കൊപ്പം കമാന്‍ഡോ യൂണിറ്റുകളും കരസേനയും വാര്‍ഷിക സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ദേശീയ കരസേനാ മേധാവി അബ്ദുല്‍റഹിം മൂസവി മേല്‍നോട്ടം വഹിച്ചു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ച ആണവ കരാറിനെച്ചൊല്ലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാന്‍ അടുത്തിടെ സൈനികാഭ്യാസം ശക്തമാക്കിയിരുന്നു. ഇറാന്റെ ആണവ പദ്ധതി ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചുള്ള ബഹുരാഷ്ട്ര കരാറില്‍ യു.എസ് വീണ്ടും ചേരാമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

 

Latest News