Sorry, you need to enable JavaScript to visit this website.

പൊടിക്കാറ്റില്‍ മുങ്ങി ഖത്തര്‍

ദോഹ- ഖത്തറില്‍ കനത്ത പൊടിക്കാറ്റ്. ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. മണിക്കൂറില്‍ 22-32 നോട്ടിക് മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും ദൂരക്കാഴ്ച  രണ്ട് കിലോമീറ്റര്‍ ആയി കുറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

പൊടിക്കാറ്റ് നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. മുഖം, മൂക്ക്, വായ എന്നിവ തുടര്‍ച്ചയായി കഴുകണം. മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ. പൊടി കയറിയാല്‍ കണ്ണു തിരുമ്മുന്നത് ഒഴിവാക്കി ഉടന്‍ വെള്ളം ഉപയോഗിച്ച് കണ്ണും മുഖവുമെല്ലാം കഴുകണം.
കടലില്‍ തിരമാല 7 മുതല്‍ 11 അടിയും ചില സമയങ്ങളില്‍ 14 അടിയും ഉയരത്തിലെത്തും. നീന്തല്‍, ബോട്ട് യാത്രകള്‍, സ്‌കൂബ ഡൈവിംഗ്, മീന്‍പിടിത്തം, സര്‍ഫിംഗ് എന്നിവയെല്ലാം ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
പല ജിസിസി രാജ്യങ്ങളിലും പൊടിക്കാറ്റ് ശല്യമുണ്ടാക്കി. സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു.

 

Latest News