ജെന്നിഫര്‍ ലോപ്പസ് പൂര്‍ണ നഗ്‌നയായി,  ഗാനം വൈറലായെങ്കിലും വിമര്‍ശനങ്ങളും 

ലോസ് ഏഞ്ചല്‍സ്- ആരാധകരെ പുതിയ പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ഞെട്ടിപ്പിയ്ക്കുന്ന സെലിബ്രിറ്റിയാണ് ജെന്നിഫര്‍ ലോപ്പസ്. പുതിയ സംഗീത ആല്‍ബത്തിലും ആരാധകരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിയ്ക്കുകയാണ് ജെന്നിഫര്‍. ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ 'ഇന്‍ ദ് മോണിങ്' എന്ന ഗാനത്തില്‍ പൂര്‍ണ നഗ്‌നയായാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. അതീവ ഗ്ലാമറസായി എത്താറുള്ള ഗായികയുടെ ഒരു പടികൂടി കടന്നുള്ള പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ബന്ധങ്ങളും അതില്‍ നിന്നു കൊണ്ടുള്ള വളര്‍ച്ചയുമാണ് ഗാനത്തിന്റെ ഇതിവൃത്തം. നിങ്ങളെ മാനിക്കാത്തവരില്‍ നിന്നും, അംഗീകരിക്കാത്തവരില്‍ നിന്നും സ്വയം ചിറകുവിരിച്ച് പറന്നകലൂ.. എന്ന സന്ദേശമാണ് ജെന്നിഫര്‍ ലോപ്പസ് പാട്ടിലൂടെ പറയുന്നത്. അമ്പത്തിയൊന്നാം വയസ്സിലും ചെറുപ്പം കാത്തു സൂക്ഷിയ്ക്കുന്ന താരത്തിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജെന്നിഫറിന്റെ കാര്യത്തില്‍ പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.ചുരുങ്ങിയ സമയത്തിനകം വൈറലായ പാട്ട് ഇതിനോടകം പത്ത് ലക്ഷത്തിലധികം ആസ്വാദകരെയും സ്വന്തമാക്കി. മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള പാട്ടിന്റെ വ്യത്യസ്തമായ ആവിഷ്‌കാര രീതിയും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം താരം പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെട്ടതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Latest News