Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ വിശ്വസ്തർക്ക് ഉപരോധം ഏർപ്പെടുത്തി ചൈന

വാഷിംഗ്ടൺ- അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുൾപ്പെടെ 28 അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈന ഉപരോധം ഏർപ്പെടുത്തി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക് പോംപെയും പട്ടികയിൽ ഉൾപ്പെടുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടുവെന്നാണ് ആരോപണം. തീരുമാനത്തിൽ ബൈഡൻ ഭരണകൂടം പ്രതിഷേധിച്ചു. 
ചൈനയിൽ ഉയിഗൂർ വംശജർക്ക് നേരെ നടക്കുന്നത് വംശഹത്യയാണന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽനിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക് പോംപിയോ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്.
 

Latest News