പെരുന്നാള്‍ അടിച്ചു പൊളിക്കാന്‍  സല്ലുവിന്റെ രാധെ എത്തുന്നു 

മുംബൈ- ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. പ്രഭുദേവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സല്‍മാന്‍ ഖാന്‍ തന്നെയാണ്. ട്വിറ്ററിലൂടെ താരം തന്നെയാണ് വിവരം പങ്കുവച്ചത്. സമകാലിക സാഹചര്യത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുന്നതായും സല്‍മാന്‍ ഖാന്‍ കുറിച്ചു.  തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ്', കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്തിരുന്ന ചിത്രം ഈ വര്‍ഷം ഈദിനാണ് തിയറ്ററുകളില്‍ എത്തുക.

Latest News