Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെബ് സിരീസ് 'മിര്‍സാപൂരി'നെതിരെ യു.പി പോലീസ്

ലഖ്‌നൗ-ആമസോണ്‍ പ്രൈമിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസ് 'മിര്‍സാപൂരി'നെതിരെ ഉത്തര്‍പ്രദേശ് പോലീസ്. 2018-20 വര്‍ഷങ്ങളില്‍ രണ്ട് സീസണുകളായെത്തിയ മിര്‍സാപൂരിനെതിരെ അര്‍വിന്ദ് ചതുര്‍വേദി എന്നയാള്‍ കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിന്ധ്യാവാസിനി ദേവിയുടെ ക്ഷേത്രത്തിന്റെ  പേരില്‍ അറിയപ്പെടുന്ന മിര്‍സാപൂരിന്റെ പ്രതിച്ഛായയെ മോശമാക്കുന്നുവെന്നും പ്രദേശവാസികളുടെ മത, സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. നിര്‍മ്മാതാക്കളായ റിതേഷ് സധ്വാനി, ഫര്‍ഹാന്‍ അഖ്തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോയ്‌ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മിര്‍സാപൂര്‍ എസ്പി അജയ് കുമാര്‍ സിംഗ് പറഞ്ഞു. ഐപിസിയിലെ 295എ, 504, 505, 34, ഐടി ആക്ടിലെ 67 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.മിര്‍സാപൂര്‍ എന്ന വെബ് സിരീസ് വിദ്വേഷം നിറഞ്ഞതാണെന്നും തെറിവാക്കുകളും അവിഹിത ബന്ധങ്ങളുമാണ് അതിലുള്ളതെന്നുമാണ് അര്‍വിന്ദ് ചതുര്‍വേദിയുടെ പരാതിയിലുള്ളത്. ഇത് യഥാര്‍ഥ മിര്‍സാപൂരിലെ ജനങ്ങളുടെ മതപരവും സാമൂഹികവുമായ വികാരങ്ങളെ ബോധപൂര്‍വ്വം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് വാദം. 

Latest News