ഖത്തര്‍ എയര്‍വേയ്‌സ് ദുബായ്, അബുദാബി സര്‍വീസുകള്‍ 27 മുതല്‍

ദോഹ- മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ യു.എ.ഇ സര്‍വീസുകള്‍ക്ക് ഈ മാസം 27 ന് തുടക്കമാകും.  27ന് ദോഹ-ദുബായ്, 28ന് ദോഹ-അബുദബി സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു 27ന് ദോഹ സമയം വൈകിട്ട് 7 ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 1018 എയര്‍ബസ് എ320 ദുബായ് വിമാനത്താവളത്തില്‍ യു.എ.ഇ സമയം രാത്രി 9.10ന് എത്തിച്ചേരും. ഒരു മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം. 28ന് ദോഹയില്‍നിന്നു രാത്രി 7.50ന് പുറപ്പെടുന്ന ക്യുആര്‍ 1054 എയര്‍ബസ് എ320 അബുദബിയില്‍ യു.എ.ഇ സമയം 9.55ന് എത്തും.

 ഈ മാസം 18 മുതല്‍ ഷാര്‍ജയില്‍നിന്നു എയര്‍ അറേബ്യയുടെ ഷാര്‍ജ-ദോഹ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.

 

Latest News