മോഷണമാരോപിച്ച് ഹൃദ്രോഗിയായ വീട്ടമ്മയെ മര്‍ദിച്ചു

കൊല്ലം-  പരവൂരില്‍ ഹൃദ്രോഗിയായ വീട്ടമ്മക്ക് നേരെ ആക്രമണം. പരവൂര്‍ സ്വദേശി പ്രസന്നയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രസന്നക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇരുമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് അയല്‍വാസിയായ വര്‍ക്ക്‌ഷോപ്പ് ഉടമയാണ് മര്‍ദിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. രാത്രി പാലു വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. പൈപ്പുകൊണ്ട് അടിക്കുന്നതും തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ പരിക്കേറ്റ് കിടന്ന പ്രസന്നയെ ആരും സഹായിച്ചില്ല.മ ണിക്കൂറുകള്‍ കഴിഞാണ് അബോധാവസ്ഥയില്‍ കിടന്ന പ്രസന്നയെ പരവൂര്‍ പൊലിസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ബന്ധുവായ പ്രദീപും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രസന്ന പറഞ്ഞു.
പ്രദീപിന്റെ വര്‍ക്‌ഷോപ്പില്‍ പ്രസന്ന മോഷണം നടത്തിയെന്ന് പ്രതികള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായായിരുന്നു ആക്രമണം. പ്രസന്ന രണ്ടു തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും കിടപ്പ് രോഗിയാണ്.നപ്രതികള്‍ ഒളിവിലാണെന്ന് പരവൂര്‍ പോലീസ് പറഞ്ഞു.

 

Latest News