Sorry, you need to enable JavaScript to visit this website.

പ്രീസ്റ്റിന്റെ ടീസർ വൈറൽ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ. ജനുവരി 14 ന് പുറത്തിറങ്ങിയ ടീസർ അഞ്ച് ദിവസത്തിനകം 21 ലക്ഷത്തിലേറെ പേർ കണ്ടു. ദുരൂഹതകളും സസ്‌പെൻസുമൊക്കെ നിറഞ്ഞതാണ് പ്രീസ്റ്റിന്റെ കഥയെന്ന് ടീസറിൽനിന്ന് വ്യക്തമാവുന്നു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ ഒരു വൈദികനായി വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ഒരു നായയും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളിലും മമ്മൂട്ടിയുടെ കഥാപാത്രത്തോടൊപ്പം ഈ നായയുമുണ്ടായിരുന്നു. നവാഗതനായ ജോഫിൻ ടി. ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


 

Latest News