Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്താനായി ഷാരൂഖ് ഒപ്പം ദീപികയും

നീണ്ട ഇടവേളക്കു ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ കിംഗ് ഖാന്റെ നായിക. ദീപിക തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
സീറോയുടെ പരാജയത്തിനു ശേഷം സിനിമാഭിനയത്തിന് സ്വയം പ്രഖ്യാപിത ഇടവേള നൽകിയിരുന്ന ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. രാജ്കുമാർ ഹിരാനിയുടെയും പ്രശസ്ത തമിഴ് സംവിധായകൻ അറ്റ്‌ലീയുടെയും ചിത്രങ്ങളിൽ ഷാരൂഖ് അഭിനയിക്കുന്നതായി റിപ്പോർട്ടുണ്ടായി. എന്നാൽ അടുത്തിടെ വ്യത്യസ്ത ലുക്കിൽ ഷാരൂഖ്, യാഷ്‌രാജ് സ്റ്റുഡിയോസിൽ എത്തിയതോടെയാണ് പത്താനിൽ താരം അഭിനയിക്കുന്നതായി അഭ്യൂഹമുയർന്നത്. ചിത്രത്തെക്കുറിച്ച് അധിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നാൽ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് കഴിഞ്ഞുവെന്നറിയുന്നു. ആക്ഷൻ ചിത്രമായ പത്താനിൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


 

Latest News