മക്കയിൽ അഞ്ചംഗ കവർച്ച സംഘം അറസ്റ്റിൽ

മക്ക - അഞ്ചംഗ കവർച്ച സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള നാലു ബർമക്കാരും ഒരു പാക്കിസ്ഥാനിയും അടങ്ങിയ സംഘമാണ് പിടിയിലായത്. മക്കയിലെ ഹോട്ടലിൽ നിന്ന് 80 ബ്രേയ്ക്കറുകളും സി.സി.ടി.വി ഉപകരണങ്ങളുമാണ് സംഘം കവർന്നത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. 

 

Latest News