കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

കല്‍പറ്റ-കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ചൊവ്വ രാത്രിയുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹാരിസാണ്(22) മരിച്ചത്. സല്‍മാനും സുഹൃത്ത് സഹലും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ സഹല്‍ ചികിത്സയിലാണ്.
വൈത്തിരി ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീര്‍-ഹസീന ദമ്പതികളുടെ മകനാണ് സല്‍മാന്‍. ബിരുദപഠനത്തിനുശേം ബംഗളൂരുവില്‍ ജോലിക്കുപോയ സല്‍മാന്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്കു വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും. സഹോദരങ്ങള്‍: ഫര്‍സാന, ഫര്‍ഹാന.


 

Latest News