അടിമക്കിച്ചണുകളില്‍നിന്ന് സ്ത്രീ പുറത്തുവരണം

കൊച്ചി- തന്റെ സിനിമയായ ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ടിട്ട് വിവാഹമോചനങ്ങള്‍ കൂടുകയാണെങ്കില്‍ കൂടട്ടെയെന്ന് സംവിധായകന്‍ ജിയോ ബേബി. സ്വകാര്യ മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതില്‍ തനിക്ക് സന്തോഷം മാത്രമാണ് ഉണ്ടാവുക എന്നും സംവിധായകന്‍ ചൂണ്ടിക്കാണിച്ചു. സമൂഹത്തില്‍ സ്ത്രീപക്ഷപരമായ മാറ്റം കൊണ്ടുവരേണ്ടത് പുരുഷന്മാരാണെന്നും അത്തരത്തില്‍ ഒരു മാറ്റം ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും ജിയോ ബേബി പറയുന്നു.

സ്ത്രീകള്‍ക്ക് ഇമ്മീഡിയറ്റ്‌ലി ചെയ്യാന്‍ കഴിയുന്ന കാര്യം ഇത്തരം ജീവിതങ്ങളില്‍ നിന്നും ഇറങ്ങിപ്പോരുക എന്നതാണ്. ഈ ജീവിതങ്ങള്‍ ജീവിച്ച് തീര്‍ക്കാതെ അവരുടേതായ സ്വാതന്ത്ര്യങ്ങളിലേക്ക് ഇറങ്ങി വരാന്‍ സാധിക്കണം. അങ്ങനെയൊക്കെ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഡിവോഴ്‌സുകള്‍ക്ക് ഈ സിനിമ ഒരു കാരണമാകുന്നെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ.-സംവിധായകന്‍ പറയുന്നു.

സ്ത്രീയെ അടുക്കളയില്‍ മാത്രമായി ഒതുക്കുന്ന സമൂഹത്തിലെ പുരുഷമേധാവിത്ത മനസ്ഥിതിയെ ചോദ്യം ചെയ്യുന്ന 'ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍' സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ ചര്‍ച്ചയാണ്.

 

Latest News