ദുബായ്- ത്രിദിന സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ വിദേശസഹമന്ത്രി വി. മുരളീധരന് യു.എ.ഇ സഹിഷ്ണുത-സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എ.ഇ ബന്ധത്തെക്കുറിച്ചും യു.എ.ഇയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി മുരളീധരന് ട്വീറ്റ് ചെയ്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചു.
ഞായര്‍ രാത്രിയാണ് മന്ത്രി അബുദാബിയിലെത്തിയത്. ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ സ്വീകരിച്ചു. യു.എ.ഇ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. 21 ന് മടങ്ങും.






