Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ജിദ്ദ- സൗദിയിൽ കോവിഡ് രോഗത്തിൽ നേരിയ വർധന. ഏറെ ദിവസങ്ങൾക്ക് ശേഷം പുതിയ രോഗികളുടെ എണ്ണം 200 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേർക്ക് രോഗം ബാധിച്ചു. 156 പേരുടെ അസുഖം ഭേദമായി. ആറു രോകികളാണ് മരിച്ചത്. അസീറിലാണ് കൂടുതൽ രോഗികളുള്ളത്. ഇവിടെ 59 പേർക്ക് പുതുതായി രോഗം ബാധിച്ചു. റിയാദ് 53, മക്ക 46, കിഴക്കൻ പ്രവിശ്യ 25, മദീന 14, ഹായിൽ 11, അൽ ബാഹ 8, അൽ ഖസീം 7, ജിസാൻ 4, നജ്‌റാൻ, ഉത്തര അതിർത്തി മൂന്ന്, അൽ ജൗഫ് 2, തബൂക്ക് രണ്ട് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 1986 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 327 പേരുടെ നില ഗുരുതരമാണ്.

Latest News