Sorry, you need to enable JavaScript to visit this website.

അഴിമതി, സൗദിയിൽ ആരോഗ്യവകുപ്പിലെ 24 ഉദ്യോഗസ്ഥർ അറസ്റ്റിൽ

റിയാദ് - ആരോഗ്യ മന്ത്രാലയത്തിലെ 24 ഉദ്യോഗസ്ഥർ അഴിമതി കേസിൽ അറസ്റ്റിലായതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. ഈ കേസിൽ ആകെ 71 പേർ പ്രതികളാണ്. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്കു പുറമെ, കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിലെ 15 ഉദ്യോഗസ്ഥരും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിലെ 14 ഉദ്യോഗസ്ഥരും സർക്കാർ യൂനിവേഴ്‌സിറ്റിയിലെ രണ്ടു അധ്യാപകരും മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ 16 ജീവനക്കാരും ഈ കേസിൽ പ്രതികളാണ്. 
മെഡിക്കൽ മാലിന്യ സംസ്‌കരണ കമ്പനിക്ക് നിയമങ്ങൾ ബാധകമാക്കാതിരിക്കുകയും കമ്പനിയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതിനു പകരം ദശലക്ഷക്കണക്കിന് റിയാലും വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും കാറുകളും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കമ്പനി കൈക്കൂലിയായി കൈമാറുകയും ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾക്ക് കമ്പനിയിൽ ജോലി നൽകുകയുമായിരുന്നു. ഇതടക്കം സമീപ കണ്ടെത്തിയ ഏഴു പ്രധാന അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കാലത്ത് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ പുറത്തുവിട്ടു.
 

Latest News