ട്രക്ക് പാഞ്ഞുകറി; ഫുട്പാത്തില്‍ ഉറങ്ങിയ 15 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സൂറത്ത്- ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞു കയറി 15 പേര്‍ മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം.
സൂറത്തില്‍നിന്ന് 60 കി.മീ അകലെ കൊസാംബ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദുരന്തം. കിം-മാണ്ട് വി റോഡിലുണ്ടായ അപകടത്തില്‍ 12 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രയില്‍ എത്തിച്ച ശേഷമാണ് മൂന്ന് പേരുടെ മരണം. എതിര്‍ വശത്തുനിന്ന് വരികയായിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ തൂങ്ങിക്കിടന്നിരുന്നു കരമ്പില്‍ ഇടിച്ച ശേഷം ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. ദുരന്തത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

 

Latest News