Sorry, you need to enable JavaScript to visit this website.

അയോധ്യ മസ്ജിദ് പദ്ധതി ജനുവരി 26-ന് ചെടികള്‍ നട്ടും ദേശീയ പതാക ഉയര്‍ത്തിയും തുടങ്ങും

ലഖ്‌നൗ- അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ നിര്‍മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. അഞ്ച് ഏക്കര്‍ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തിയും ട്രസ്റ്റിമാര്‍ ചെടികള്‍ നട്ടുമാണ് നിര്‍മാണം തുടങ്ങുക.
പള്ളിക്കു പുറമെ, ആശുപത്രി, മ്യൂസിയം, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചണ്‍, ഇന്‍ഡോ-ഇസ്ലാമിക കള്‍ചറല്‍ റിസര്‍ച്ച സെന്റര്‍, പബ്ലിക്കേഷന്‍ ഹൗസ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധന്നിപൂര്‍ മസ്ജിദ് പദ്ധതി.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശിലെ പുരുസ്വന്ത് ജില്ലയില്‍ മസ്ജിദ് നിര്‍മിക്കുന്നത്.
ഇന്‍ഡോ-ഇസ്്‌ലാമിക കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) യോഗമാണ് റിപ്പബ്ലിക് ദിനത്തില്‍ ദന്നിപൂര്‍ മസ്ജിദ് പദ്ധതി നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റ് വക്താവ് അത്താര്‍ ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഞ്ചേക്കര്‍ വരുന്ന പദ്ധതി സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുമെന്നും തുടര്‍ന്ന് ചീഫ് ട്രസ്റ്റിയും ട്രസ്റ്റിമാരും ചെടികള്‍ നടുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ യോഗത്തില്‍ ഐ.ഐ.സി.എഫ് പ്രസിഡന്റ്  സുഫര്‍ അഹ്്മദ് ഫാറൂഖിയും ഒമ്പത് ട്രസ്റ്റിമാരും എഫ്.സി.ആര്‍.എ അക്കൗണ്ട് തുറക്കുന്നതു സംബന്ധിച്ചും ആദായ നികുതി വകുപ്പില്‍നിന്നുള്ള അനുമതി ലഭിക്കുന്നതിലുള്ള കാലതമാസവും ചര്‍ച്ച ചെയ്തു.

 

Latest News