ഈജിപ്തില്‍ പുതിയ പുരാവസ്തു ശേഖരം കണ്ടെത്തി, 3000 കൊല്ലം പഴക്കമുള്ളത്

കയ്‌റോ-  തെക്കന്‍ കയ്‌റോയിലെ സഖാറ നെക്രോപോളിസില്‍ കണ്ടെത്തിയ പുതിയ പുരാവസ്തു ശേഖരം 3000 കൊല്ലം മുമ്പുള്ള ഒരു പുതിയ രാജവംശത്തെക്കുറിച്ചുള്ള സൂചനകള്‍ പകരുന്നു.

മരം കൊണ്ടുള്ള 54 ശവപ്പെട്ടികള്‍ ഉള്‍പ്പെടെയുള്ള ഈ ശേഖരമാണിത്. 4200 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ ആറാമത്തെ രാജവംശത്തിലെ രാജാവ് ടെറ്റിയുടെ പിരമിഡിനടുത്തായി അദ്ദേഹത്തിന്റെ ഭാര്യ നീറ്റ് രാജ്ഞിയുടെ സമാധിക്ഷേത്രവും കണ്ടെത്തിയതായി പുരാവസ്തു ദൗത്യത്തിന് നേതൃത്വം നല്‍കിയ പ്രശസ്ത പുരാവസ്തു ഗവേഷകന്‍ സാഹി ഹവാസ് പറഞ്ഞു.

യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള സഖാറയില്‍ കണ്ടെത്തിയ, പുതിയ രാജവംശവുമായി ബന്ധപ്പെട്ട ആദ്യത്തെ ശവപ്പെട്ടികളാണിന്ന് ടൂറിസം, പുരാവസ്തു മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യരൂപത്തില്‍ കൊത്തിയെടുത്തതും ശോഭയുള്ള നിറങ്ങളില്‍ വരച്ചതുമായ ഈ തടിപ്പെട്ടികള്‍ ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു.

പുരാതന കളിവസ്തുക്കള്‍, പ്രതിമകള്‍, മാസ്‌കുകള്‍ എന്നിവയും ഇതോടൊപ്പം കണ്ടെത്തി.

 

Latest News