ഓസ്‌കാര്‍ മത്സര വിഭാഗത്തില്‍  വിദ്യാ ബാലന്റെ ഹ്രസ്വചിത്രം നട്ഖട് 

മുംബൈ-ബോളിവുഡ് താരം വിദ്യാ ബാലന്‍ ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം നട്ഖട് ഓസ്‌കാര്‍ വേദിയിലേക്ക്. ഓസ്‌കാര്‍ 2021ല്‍ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്കുള്ള മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നട്ഖട്. ഈ ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവും വിദ്യാബാലന്‍ തന്നെയായിരുന്നു. 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ വ്യാസ് ആണ്. വി ആര്‍ വണ്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ അവാര്‍ഡും (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റട്ട്ഗര്‍ട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഗവും ഗാര്‍ഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്. ഓസ്‌കാറിലേക്ക് തെരഞ്ഞെടുത്ത ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്.

Latest News