Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകമെങ്ങും 'മാസ്റ്റര്‍' പണം വാരുന്നു 

ചെന്നൈ-ലോകേഷ് കനകരാജ് സംവിധാനം ചെയ്ത  വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ റെക്കോര്‍ഡ് കളക്ഷനുകള്‍ നേടി മുന്നേറുന്നു. ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ് കോവിഡ് കാരണം റിലീസ് നീണ്ട ഈ ചിത്രം. മൊത്തം 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ചിത്രം ചെന്നൈയില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസങ്ങളിലും ഒരു കോടി രൂപയിലധികം കളക്ട് ചെയ്തു. ഇതുവരെയായി ചെന്നൈയില്‍ നിന്ന് മാത്രം 4.39 കോടി രൂപയാണ് കളക്ട് ചെയ്!തത്. വിദേശ ബോക്‌സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. ചിത്രത്തില്‍ വിജയുടെയും വിജയ് സേതുപതിയുടെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. വിദേശ വിപണിയിലും വന്‍ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍. സിംഗപ്പൂരില്‍ അഞ്ച് കോടി 49 ലക്ഷം, ഓസ്‌ട്രേലിയയില്‍ മൂന്ന് കോടി 37 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. മാസ്റ്ററുടെ തെലുങ്ക് പതിപ്പും 10 കോടി രൂപയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്.
മാസ്റ്റര്‍ 
 

Latest News