വാട്‌സാപ്പ് ഗ്രൂപ്പില്‍ പിണറായിയെ വിമര്‍ശിച്ച എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി- സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റ് വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത എ.എസ്.എക്ക് സസ്‌പെന്‍ഷന്‍. തങ്കമണി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.എസ്. റഷീദിനെയാണ് അന്വേഷണ വിധേയമായി ഇടുക്കി എസ്.പി. കെ.ബി. വേണുഗോപാല്‍ സസ്‌പെന്റ് ചെയ്തത്.
ഗെയ്ല്‍ പൈപ്പ് ലൈന്‍ വിവാദത്തില്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എഴുതിയ പോസ്റ്റ് റഷീദ് പോലീസുകാര്‍ ഉള്‍പ്പെട്ട വാട്സാപ്പിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. 
പിണറായി സഖാവിന് ഒന്നുകില്‍ മറവി രോഗമാണ് അല്ലെങ്കില്‍ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ് എന്നു തുടങ്ങുന്ന പോസ്റ്റാണ് എ.എസ്.ഐ, ഇടുക്കി ജില്ലയിലെ പോലീസുകാര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. സര്‍ക്കാര്‍ നയങ്ങളെ ജീവനക്കാര്‍ വിമര്‍ശിക്കരുതെന്ന നിയമ പ്രകാരമാണ് നടപടി. 


 

Latest News