ആര്‍ക്കും അശ്ലീലമയച്ചിട്ടില്ല, ഫേമസ് ആകാനുള്ള  സൂത്രപ്പണി- നടന്‍ മുരളി മോഹന്‍ 

കൊല്ലം-അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ മുരളി മോഹന്‍. സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി പ്രതികരിച്ചത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുരളി മോഹന്‍.

മുരളി മോഹന്റെ പ്രതികരണം:

ഫെയ്‌സ്ബുക്കില്‍ ഒരുപാടുപേര്‍ സുഹൃത്തുക്കളായി ഉണ്ട്. അതില്‍ മിക്കവരുടെയും നമ്പര്‍ എന്റെ കയ്യില്‍ ഉണ്ട്. ഞാന്‍ സംസാരിക്കുന്ന ആള്‍ ഒറിജിനല്‍ ഐഡി ആണോ അതോ വ്യാജമാണോ എന്ന് അറിയാന്‍ വേണ്ടിയാണു നമ്പര്‍ ചോദിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വ്യാജ•ാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കേരളമറിയുന്ന ഒരു സെലിബ്രിറ്റി ആയ എനിക്ക് ഒരുപാടു ഫാന്‍സ് ഉണ്ട്, ചിലര്‍ ഫേക് ഐഡിയില്‍ വന്നു സംസാരിക്കും അങ്ങനെ ഉള്ളവരുമായി ഞാന്‍ ഇടപെടാറില്ല. നമ്പര്‍ ചോദിച്ചിട്ടു തരുന്നില്ല എങ്കില്‍ ഇവര്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ടെന്നു നമുക്ക് മനസ്സിലാകുമല്ലോ. അശ്വതി എന്ന സ്ത്രീയുമായി പരിചയപ്പെട്ടു വളരെ കുറച്ചു നാളെ ആയിട്ടുള്ളു.കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ആണ് ഞാന്‍ നമ്പര്‍ ചോദിച്ചത്. അവര്‍ക്ക് പാട്ടുകള്‍ ഒക്കെ അയച്ചു കൊടുക്കുമായിരുന്നു. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള അവര്‍ ഒറിജിനല്‍ ആള് തന്നെ ആണോ എന്നറിയാനാണ് നമ്പര്‍ ചോദിച്ചത്.ഒരു സെലിബ്രിറ്റി ആയ, ഇത്രയും പേര് അറിയുന്ന എനിക്കില്ലാത്ത ജാഡ എന്തിനാണ് അവര്‍ക്കു എന്നാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ അവരോടു അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല. ഒരു പാട്ടു അയച്ചു കൊടുത്തതിനാണ് അവര്‍ എന്നെ തെറി വിളിച്ചത്. അത് അവര്‍ തന്നെ സ്‌ക്രീന്‍ഷോട്ട് ഇട്ടിട്ടുണ്ട്.അത് കാണുമ്പൊള്‍ തന്നെ അവരുടെ സ്വഭാവം മനസ്സിലാകുമല്ലോ.
സ്ത്രീകള്‍ ഇങ്ങനെ തെറിവിളിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ ചെയ്തിട്ടില്ല.എന്നെപ്പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ന്യൂസ് കൊടുത്താല്‍ ഫേമസ് ആകാമല്ലോ അതിനാണ് ഇപ്പോള്‍ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത്.ഒരുപാടു സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നുണ്ട്.എല്ലാവരും പറയുന്നത് മുരളിച്ചേട്ടന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ.മുരളിച്ചേട്ടനെ ഞങ്ങള്‍ക്ക് നന്നായി അറിയാം, തെറ്റ് ചെയ്യാത്തവര്‍ വിഷമിക്കേണ്ട കാര്യമില്ല എന്നാണ്. 1978 മുതല്‍ അഭിനയരംഗത്തുള്ള എന്നെക്കുറിച്ച് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല.

Latest News