Sorry, you need to enable JavaScript to visit this website.

കനത്ത മൂടല്‍ മഞ്ഞില്‍ യു.എ.ഇ നഗരങ്ങള്‍

ദുബായ്- ശക്തമായ മൂടല്‍ മഞ്ഞ് ഞായറാഴ്ച രാവിലെ ദുബായില്‍ ജനജീവിതം സ്തംഭിപ്പിച്ചു. ആറിനും ഒന്‍പതിനും ഇടയ്ക്ക് ദുബായില്‍ 24 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടെണ്ണം വലിയ അപകടങ്ങള്‍ ആയിരുന്നു. ഈ സമയത്തിനിടെ 1810 അത്യാവശ്യ ഫോണ്‍ കോളുകളും വന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കുറച്ചു ദിവസമായി അതിരാവിലെ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച ഇത് വളരെ കൂടുതലായി, നിരത്തിലിറങ്ങിയവര്‍ക്ക് മുന്നോട്ടു പോകാന്‍ ആയില്ല. പലരും ഓഫീസുകളിലെത്താന്‍ വൈകി.
വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ദുബായ് പോലീസ് അറിയിച്ചു. എല്ലാവരും നിയമം പാലിക്കുകയും മോശം കാലാവസ്ഥയാണെങ്കില്‍ വാഹനത്തിന്റെ വേഗം കുറച്ച് യാത്ര ചെയ്യുകയും വേണം.

 

 

 

Tags

Latest News