Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്‍.എന്‍. പിള്ളയായി നിവിന്‍ പോളി 

ഏറെ വായിക്കപ്പെട്ട എന്‍.എന്‍ പിള്ളയുടെ ആത്മകഥയായ 'ഞാന്‍' വെള്ളിത്തിരയിലെത്തുന്നു. സംഭവബഹുലമായ ജീവിതകഥ സിനിമയാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. നിവിന്‍ പോളിയാണ് എന്‍.എന്‍ പിള്ളയായി വേഷമിടുന്നത്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. അടുത്ത വര്‍ഷം എന്‍.എന്‍ പിള്ളയുടെ നൂറാം ജന്മവര്‍ഷത്തില്‍ സിനിമ പുറത്തിറക്കുകയാണ് ലക്ഷ്യം.
ജീവിത ദുരിതങ്ങളോട് പൊരുതി നേടിയ വിജയവും പ്രണയവും മകന്‍ വിജയരാഘവന്റെ ജനനവും വരെയാണ് 'ഞാന്‍' എന്ന കഥയുടെ ഉള്ളടക്കം. ഇത് സിനിമയാകുന്നതോടെ എന്‍.എന്‍ പിള്ളയുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്  നേരില്‍കാണാം. അച്ഛനെ അറിഞ്ഞാല്‍ ഒന്നല്ല ഒരായിരം സിനിമ നിര്‍മിക്കാന്‍ സാധിക്കുമെന്ന് മകന്‍ വിജയരാഘവന്‍ പറയുന്നു.  സ്വാതന്ത്യ്രസമരം, യുദ്ധം, പ്രണയം, കല, കലാപം തുടങ്ങി ഒരുപാട് ജീവിതരംഗങ്ങളിലൂടെ കടന്നുപോയ കലാകാരനാണ് എന്‍.എന്‍.പിള്ള.  നാടകമെന്നാല്‍ അച്ഛന് ജീവിതമായിരുന്നുവെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാടകത്തിലൂടെ സമൂഹത്തോട് പറയാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നവെന്നും വിജയരാഘവന്‍ പറഞ്ഞു.
19-ാം വയസില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ ചേരാനായി എന്‍.എന്‍. പിള്ള നാടുവിട്ടു. തിരിച്ചുവരുമെന്നും വിവാഹം കഴിക്കുമെന്നും കാമുകിയ്ക്ക് വാക്കുകൊടുത്ത ശേഷമായിരുന്നു യാത്ര. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ യുദ്ധത്തില്‍ മരിച്ചെന്ന്് വീട്ടുകാരും ബന്ധുക്കളും വിചാരിച്ചു. തിരിച്ചു വരുമെന്ന് തന്നെ വിശ്വസിച്ച് കാമുകി കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു.  ഇളയ സഹോദരിമാര്‍ വിവാഹിതരായിട്ടും കാമുകി കാത്തിരുന്നത് ഒന്‍പത് വര്‍ഷം. ഒടുവില്‍ യുദ്ധത്തിന് ശേഷം തിരിച്ചെത്തി മൂന്ന് ദിവസത്തിനുള്ളില്‍ കാമുകിയെ എന്‍.എന്‍. പിള്ള വിവാഹം ചെയ്തു. പിന്നീട് ഇരുവരും മലയായിലേക്ക് പോയി. അവിടെയായിരുന്നു വിജയരാഘവന്റെ ജനനം. ഇതുവരെയാണ് 'ഞാന്‍' എന്ന കഥയിലുള്ളത്.
 

Latest News