വിഷാദ രോഗത്തിന് അടിമയായിരുന്നു  എന്ന് നടി മേഘ്‌ന വിന്‍സന്റ്

തിരുവല്ല- രണ്ടര വര്‍ഷം മുമ്പ് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് നടി മേഘ്‌ന വിന്‍സന്റ്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും മേഘ്‌ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. എങ്ങനെയാണ് ഡിപ്രഷനെ മറികടന്നതെന്നും ഇത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിനാണ് മേഘ്‌ന മറുപടി കൊടുത്തത്.
'ആളുകളെ ഫേസ് ചെയ്യാന്‍ പറ്റാതെ മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ മൂടി പുതച്ച് ഇരിക്കുകയായിരുന്നു. ആരെങ്കിലും വന്നാല്‍ തന്നെ എനിക്ക് അവരെ നോക്കാന്‍ പോലും സാധിച്ചിരുന്നില്ല' എന്ന് മേഘ്‌ന പറയുന്നു. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അതില്‍ നിന്നും പുറത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത് എന്നും മേഘ്‌ന പറഞ്ഞു. വിഷാദ രോഗത്തെ എങ്ങനെയാണു മറികടന്നു വന്നതെന്ന് ഒരു വീഡിയോ ആയി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വൈകാതെ അതു ചെയ്യുമെന്നും താരം പറഞ്ഞു. കൂടാതെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ച ആരാധകര്‍ക്കുള്ള മറുപടിയും താരം കൊടുത്തു. അങ്ങനെ ചോദിക്കുന്നവരോട് വലിയൊരു നന്ദി. താന്‍ ഇപ്പോഴും നിങ്ങളുടെ മനസില്‍ ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ ചോദിക്കന്നത്. തീര്‍ച്ചയായും എത്രയും വേഗം മലയാളം സീരിയലിലേക്ക് വരുമെന്നും മേഘ്‌ന വ്യക്തമാക്കി. വിവാഹ മോചനത്തിന് ശേഷം മേഘ്‌ന അഭിനയ രംഗത്തുനിന്നും വിട്ടു നില്‍ക്കുകയാണ്.

Latest News