ദോഹയില്‍ സൗദി എംബസി ദിവസങ്ങള്‍ക്കകം- വിദേശകാര്യമന്ത്രി

റിയാദ്- ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സൗദി അറേബ്യയുടെ എംബസി തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.


റിയാദില്‍ ജോര്‍ദാന്‍ വിദേശ മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍.
സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സമയമെടുക്കുന്നതെന്നും ദിവസങ്ങള്‍ക്കകം എംബസി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഖത്തറുമായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചതിനെ തുടര്‍ന്ന് ബന്ധം പുനസ്ഥാപിക്കാന്‍ ജിസിസി ഉച്ചകോടിയുടെ സമാപനത്തില്‍ നടത്തിയ അല്‍ ഉല പ്രഖ്യാപനം ആഹ്വാനം ചെയ്തിരുന്നു.

 

Latest News