സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്: 94 പേര്‍ അറസ്റ്റില്‍

റിയാദ് - അതിര്‍ത്തി വഴി സൗദിയിലേക്ക് മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച 94 പേരെ സൈനികര്‍ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി അറിയിച്ചു. 75 പേര്‍ ജിസാന്‍ പ്രവിശ്യയില്‍നിന്നും 13 പേര്‍ അസീര്‍ പ്രവിശ്യയില്‍ നിന്നും ആറു പേര്‍ നജ്‌റാന്‍ പ്രവിശ്യയില്‍നിന്നുമാണ് പിടിയിലായത്. ജിസാനില്‍ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരുടെ പക്കല്‍ നിന്ന് 974 കിലോ ഹഷീഷും 37.5 ടണ്‍ ഖാത്തും അസീര്‍ പ്രവിശ്യയില്‍ അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്ന് 265 കിലോ ഖാത്തും നജ്‌റാനില്‍ പിടിയിലായ മയക്കുമരുന്നു കടത്തുകാരുടെ പക്കല്‍ നിന്ന് 88 കിലോ ഹഷീഷും തബൂക്കില്‍ മയക്കുമരുന്നു പ്രതികള്‍ കടത്താന്‍ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി. മയക്കുമരുന്നു കടത്തുകാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.

 

Latest News